KSDLIVENEWS

Real news for everyone

ഇക്കുറി രാജ്യം വിട്ടേക്കില്ല; മുംബൈയും അഹമ്മദാബാദും ഐ.പി.എല്‍ വേദികളാകാന്‍ സാധ്യത

SHARE THIS ON

മുംബൈ: ഐ.പി.എൽ 2021 സീസണ് മുന്നോടിയായി നടന്ന ലേലത്തിനു പിന്നാലെ എല്ലാവരുടെയും സംശയം ഇത്തവണത്തെ ടൂർണമെന്റും രാജ്യം വിട്ട് പോകുമോ എന്നതാണ്.

ഐ.പി.എല്ലിന്റെ 14-ാം സീസണ് മുന്നോടിയായി ഫെബ്രുവരി 18-ന് ചെന്നൈയിൽ വെച്ചാണ് താരലേലം നടന്നത്. ഇതിനു പിന്നാലെ പക്ഷേ ടൂർണമെന്റിന്റെ നടത്തിപ്പിനെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല.

ഇപ്പോഴിതാ ഇത്തവണത്തെ സീസൺ മുംബൈയിലും അഹമ്മദാബാദിലുമായി നടത്താൻ ബി.സി.സി.ഐ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ മുംബൈയിലെ നാല് സ്റ്റേഡിയങ്ങളിലും പ്ലേ ഓഫും ഫൈനലും മൊട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിലും സ്റ്റേഡിയത്തിലും നടത്താനാണ് ബി.സി.സി.ഐ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ പക്ഷേ ഔദ്യോഗിക സ്ഥിരീകരണമൊന്നും തന്നെ വന്നിട്ടില്ല.

ടൂർണമെന്റ് ഏപ്രിൽ രണ്ടാം വാരം ആരംഭിക്കാനാണ് സാധ്യത.

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയം, വാങ്കഡെ സ്റ്റേഡിയം, ഡി.വൈ പാട്ടീൽ സ്റ്റേഡിയം, റിലയൻസ് ക്രിക്കറ്റ് സ്റ്റേഡിയം എന്നീ നാല് സ്റ്റേഡിയങ്ങളിൽ ലീഗ് മത്സരങ്ങൾക്ക് വേദിയായേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!