നടിയെ ആക്രമിച്ച കേസ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ ചൊവ്വാഴ്ച വിധിയുണ്ടായേക്കും.
ജാമ്യം റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് വിചാരണക്കോടതിയെ സമീപിച്ചത് പ്രോസിക്യൂഷനാണ്. ഹർജിയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു.
നടൻ ദിലീപിന്റെ പ്രേരണയിലും ആസൂത്രണത്തിലുമാണ് നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത് എന്നാണ് കേസിലെ പ്രധാന ആരോപണം.
കേസുമായി ബന്ധപ്പെട്ട വിവിധയാളുകൾക്ക് കോവിഡ് രോഗബാധയുണ്ടായതിനെത്തുടർന്നും കോടതി മാറ്റണം എന്ന ആവശ്യത്തെത്തുടർന്നുമൊക്കെ ഇതുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ പലവട്ടം മുടങ്ങിയിരുന്നു.

