KSDLIVENEWS

Real news for everyone

ബാവിക്കര പദ്ധതി നടപ്പിൽ വരുത്തി കാസർകോട്ടെ കുടിവെള്ളപ്രശ്നം പരിഹരിച്ച് എൽ.ഡി.എഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റി;
മൂന്ന് പതിറ്റാണ്ട് കാലം ജനങ്ങളെ ദുരിതത്തിലാക്കിയതിന് സി.ടി.യും, എൻ.എയുംമാപ്പ് പറയണം-അസീസ് കടപ്പുറം

SHARE THIS ON

ബാവിക്കര പദ്ധതി നടപ്പിൽ വരുത്തി കാസർകോട്ടെ കുടിവെള്ളപ്രശ്നം പരിഹരിച്ച് എൽ.ഡി.എഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റി;
മൂന്ന് പതിറ്റാണ്ട് കാലം ജനങ്ങളെ ദുരിതത്തിലാക്കിയതിന് സി.ടി.യും, എൻ.എയുംമാപ്പ് പറയണം-അസീസ് കടപ്പുറം

കാസർഗോഡ്: ബാവിക്കര പദ്ധതി നടപ്പിൽ വരുത്തി കഴിഞ്ഞ മുപ്പത് വർഷകാലം കാസർകോട്ടെ ജനങ്ങൾ ദുരിതമനുഭവിച്ച ഉപ്പ് വെള്ള,പ്രശ്നത്തിന് പരിഹാരം കണ്ട് കുടിവെള്ള പ്രശ്നം പരിഹരിച്ചതിലൂടെ 2011 ൽ ഞാനും 2016ൽ ഡോക്ടർ അമീനുംമത്സരിച്ച തെരഞ്ഞെടുപ്പ് വേളയിൽ എൽ.ഡി.എഫ് കാസർകോട്ടെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനംപാലിച്ചിരിക്കുകയാണെന്നും കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകാലം ഉപ്പുവെള്ളം കുടിപ്പിച്ച്ജനങ്ങളെ ദുരിതത്തിലാക്കിയതിന് സി.ടിയും എൻ.എയും മാപ്പ് പറയണമെന്നും ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം പ്രസ്ഥാവനയിൽ പറഞ്ഞു,
എൽ .ഡി എഫ്. അധികാരത്തിൽ വന്നാൽ കഴിഞ്ഞ മുപ്പത്തി അഞ്ച് വർഷകാലം മുനിസിപാലിറ്റിയിലെ ജനങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്നഉപ്പ് വെള്ള പ്രശ്നത്തിന്പരിഹാരം കാണുമെന്നും ചെങ്കള ,മധൂർ, ബദിയടുക്ക, മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശനം പരിഹരിക്കുമെന്നും അന്ന് ഞങ്ങൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം കേരളസർക്കാർ നിറവേറ്റി കാസർകോട്ടെ ജനങ്ങളുടെ വിശ്വാസപൂർവ്വമുള്ള സ്വീകാര്യത സർക്കാർ നേടിയിരിക്കുകയാണ്, കഴിഞ്ഞ കാലങ്ങളിൽ കാസർകോട്ട് കാരായ ചെർക്കളവും സി.ടി.അഹമ്മദലിയും മന്ത്രി ആയിട്ടും, ഏറ്റവും ഒടുവിലായികഴിഞ്ഞ അഞ്ച് വർഷകാലം യു.ഡി എഫ് ഭരിക്കുമ്പോൾ പോലുംഎം.എൽ എ ആയഎൻ.എ നെല്ലികുന്നിനും അന്ന് യു.ഡി.എഫ് സർക്കാറിനെ കൊണ്ട്കുടിവെള്ള പ്രശ്നം പോലും പരിഹരിക്കാൻ സാദിച്ചിട്ടില്ല, കഴിഞ്ഞമുപ്പത് വർഷകാലം തെരഞ്ഞെടുപ്പ് വേളയിലെല്ലാം കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പറഞ്ഞു സി.ടി.യും എൻ എ യും ജനങ്ങളെ വഞ്ചിക്കുകയായിരുന്നു, കഴിഞ്ഞ കാലങ്ങളിൽ ജനങ്ങളെ കൊണ്ട് ഉപ്പ് വെള്ളം കുടിപ്പിച്ചതിന് ഉത്തരവാദി ഇവർ തന്നെയാണ്,
ഉദുമ മൺഡലത്തിലെ ബാവിക്കര പദ്ധതി നടപ്പിലാക്കിയാണ് സർക്കാർ വാക്ക് പാലിച്ചത്,
കേരള സർക്കാറും കാസർകോട് മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ഈ കാലഅളവിൽ തന്നെ ബാവിക്കര പദ്ധതി നടപ്പിൽ വരുത്താൻഏറെ ശ്രമിച്ച ഉദുമ എം.എൽ.എ കുഞ്ഞിരാമനും അഭിനന്ദനമർഹിക്കുന്നു,,
എൽ.ഡി.എഫ് വരും എല്ലാം ശരിയാകുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബാവിക്കര പദ്ധതി നടപ്പിൽ വരുത്തി കാസർകോട്ടെ കുടിവെള്ള പ്രശ്നം പരിഹരിച്ചതിലൂടെ സർക്കാർ ചെയ്തതെന്ന് അസീസ് കടപ്പുറം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!