KSDLIVENEWS

Real news for everyone

വിഷം കലർന്ന ഐക്സ്ക്രീം കഴിച്ച ഒരാൾകൂടി മരിച്ചു; ഐക്സ്ക്രീമിൽ വിഷം കലർന്നത് ഇങ്ങനെ..

SHARE THIS ON

കാഞ്ഞങ്ങാട് ∙ വിഷം കലർന്ന ഐസ്ക്രീം അബദ്ധത്തിൽ കഴിച്ച് മരിച്ച അദ്വൈതിന് പിന്നാലെ മാതൃസഹോദരിയും മരണത്തിനു കീഴടങ്ങി. പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വസന്തൻ-സാജിത ദമ്പതികളുടെ മകൾ ദൃശ്യ (19) ആണ് ഇന്നലെ രാത്രി മരിച്ചത്. വിഷം കലർന്ന ഐസ്ക്രീം കഴിച്ച് മഹേഷൻ-വർഷ ദമ്പതികളുടെ മകൻ അദ്വൈത് (5)‍ കഴിഞ്ഞ 12ന് മരിച്ചിരുന്നു. കഴിഞ്ഞ 11നാണ് സംഭവം. 

ആത്മഹത്യ ചെയ്യാനായി അദ്വൈതിന്റെ അമ്മ വർഷ ഐസ്ക്രീമിൽ വിഷം കലർത്തിയിരുന്നു. കഴിച്ച ശേഷം അസ്വസ്ഥത തോന്നിയതിനെ തുടർന്നു വർഷ മുറിയിൽ പോയി വിശ്രമിച്ചു. ഇതിനിടെ ഉറങ്ങിപ്പോയി. വിഷം കലർത്തിയ ഐസ്ക്രീം മേശപ്പുറത്ത് വച്ചിരുന്നു. ഈ സമയം അകത്തെത്തിയ അദ്വൈതും 2 വയസ്സുള്ള സഹോദരനും ദൃശ്യയും ഈ ഐസ്ക്രീം കഴിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇവർ ഹോട്ടലിൽ നിന്നു വാങ്ങിയ ബിരിയാണിയും കഴിച്ചു. രാത്രിയോടെ അദ്വൈത് ഛർദിക്കാൻ തുടങ്ങി. എലിവിഷം കഴിച്ച് പ്രശ്നമൊന്നും തോന്നാത്തതിനാൽ വർഷ ഇക്കാര്യം ആരോടും പറഞ്ഞില്ല. ഇതോടെ ബിരിയാണി കഴിച്ചതാകാം ഛർദിക്ക് കാരണമെന്ന് വീട്ടുകാർ ധരിച്ചു. പുലർച്ചെ വരെ ഛർദിച്ച കുട്ടിയെ അവശനായതിനെ തുടർന്നു ആശുപത്രിയിലെത്തിക്കുകയായിരുന്നു. അധികം വൈകാതെ അദ്വൈത് മരിച്ചു. 

അന്നു വൈകിട്ടോടെ 2 വയസ്സുള്ള കുട്ടിയും ദൃശ്യയും ഛർദിക്കാൻ തുടങ്ങി. ഇവരെയും ആശുപത്രിയിൽ എത്തിച്ചു. തിങ്കളാഴ്ച വർഷയും അവശയായി. ആരോഗ്യ സ്ഥിതി മോശമായ ഇവരെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുഖം പ്രാപിച്ച വർഷയും 2 വയസ്സുള്ള കുട്ടിയും വീട്ടിൽ തിരിച്ചെത്തി. എന്നാൽ ദൃശ്യയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം.  സംഭവത്തിൽ‍ വർഷക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!