KSDLIVENEWS

Real news for everyone

വിട്ടൊഴിയാതെ കോവിഡ്….
ആഗോളതലത്തിൽ കോവിഡ് ബാധിതർ 11.26 കോടി; മരണം 25 ലക്ഷത്തിലേക്ക്

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മൂന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം പതിനൊന്ന് കോടി ഇരുപത്തിയാറ് ലക്ഷം കടന്നു. വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ ഇരുപത്തിയഞ്ച് ലക്ഷത്തോട് അടുത്തു.24.95 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്.എട്ട് കോടി എണ്‍പത്തിരണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

അമേരിക്ക,ഇന്ത്യ,ബ്രസീല്‍,റഷ്യ,ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ രണ്ട് കോടി എണ്‍പത്തിയെട്ട് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.5.14 ലക്ഷം പേര്‍ മരിച്ചു.

ഇന്ത്യയില്‍ ഒരു കോടി പത്ത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 13,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ 1.44 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു.1.07 കോടി പേര്‍ സുഖം പ്രാപിച്ചു. മരണസംഖ്യ 1.56 ലക്ഷമായി ഉയര്‍ന്നു.

രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 1.02 കോടി കൊവിഡ് ബാധിതരാണ് ഉള്ളത്. 2.48 ലക്ഷം പേര്‍ മരിച്ചു. റഷ്യയിലും ബ്രിട്ടനിലും നാല്‍പത്തിയൊന്ന് ലക്ഷം വീതം രോഗബാധിതരാണ് ഉള്ളത്. ബ്രിട്ടനില്‍ 1.21 ലക്ഷം പേര്‍ മരിച്ചു. റഷ്യയില്‍ 80,000ത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!