കർണാടകയുടെ കോവിഡ് പരിശോധന; തിങ്കളാഴ്ച നടത്തിയതിൽ കേരളത്തിൽ നിന്നുള്ള ആർക്കും കോവിഡ് പോസിറ്റീവ് കണ്ടെത്തിയില്ല

കാസർകോട്
കേരളത്തിൽനിന്ന് പോകുന്നവർക്കായി കർണാടക സർക്കാർ തലപ്പാടി, ജാൽസൂർ, മുഡനൂരു, സാറടുക്ക ചെക്ക്പോസ്റ്റുകളിൽ ഏർപ്പെടുത്തിയ ബൂത്തുകളിൽ തിങ്കളാഴ്ച നടത്തിയ ആയിരത്തോളം ആന്റിജൻ പരിശോധനയിൽ ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ലെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. തുടർ ദിവസങ്ങളിൽ കർണാടകയിൽ പോകാനുള്ളവർ പരിശോധനക്കായി ഇവിടങ്ങളിൽ എത്തുന്നു. മഞ്ചേശ്വരം, മംഗൽപാടി, കുമ്പള എന്നിവിടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളിൽ പരിശോധന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ദിവസവും 200 പേരുടെ സാമ്പിൾ വീതം ആർടിപിസിആർ പരിശോധനക്കായി ഇവിടങ്ങളിൽ ശേഖരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എ വി രാംദാസ് പറഞ്ഞു. പരിശോധന കേന്ദ്രങ്ങളിൽ രാവിലെ മുതൽ വലിയ തിരക്കാണ്.

