KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 126 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 112 പേർക്കും. 162 പേർക്ക് രോഗമുക്തി

SHARE THIS ON

Covid 19 Updates
I&PRD kasaragod

24.02.2020

കാസര്‍കോട് ജില്ലയില്‍ 126 പേര്‍ക്ക് കൂടി കോവിഡ്, 162 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ 126 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 162 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1199 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 828 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6529 പേര്‍

വീടുകളില്‍ 6115 പേരും സ്ഥാപനങ്ങളില്‍ 414 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6529 പേരാണ്. പുതിയതായി 389 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1885 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1050 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 409 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 142 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 163 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

28767 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 27283 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!