KSDLIVENEWS

Real news for everyone

സ്വർണ്ണ വില പവന് 280 രൂപ കുറഞ്ഞു

SHARE THIS ON

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 35,000ന് താഴെ. പവന് 280 രൂപയാണ് ഇന്നു കുറഞ്ഞത്. ഇന്നത്തെ പവന്‍ വില 34,720 രൂപ. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4340 രൂപയായി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ല്‍ എത്തിയ വില പിന്നീട് ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച 35,000ന് മുകളില്‍ എത്തിയ വില ഇന്നലെ 80 രൂപ ഇടിഞ്ഞ് 35,000ല്‍ എത്തി.

കേന്ദ്ര ബജറ്റില്‍ ഇറക്കുതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളില്‍ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെന്‍ഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും ചാഞ്ചാടി നില്‍ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!