എം. ഡി. ഭായിക്ക് റോക്ക് ബാൻഡ് ടീം ദുബായിൽ സ്വീകരണം നൽകി
ദുബായ് : സാമുഹ്വ പ്രവർത്തകനും ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവും, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ എം.ഡി ഭായി എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന മുഹമ്മദ് കുഞ്ഞി മദ്രസവളപ്പിനെ വെള്ളിയാഴ്ച്ച ഉച്ചക്ക് ദേര ദുബായിലുള്ള റോക്ക് ബാൻഡ് അപ്പാർട്മെന്റിൽ വെച്ച് ഗംഭീര സ്വീകരണം നൽകി .
നാവിൽ കൊതിയൂറുന്ന വിവിധയിനം രുചിയേറിയ നാടൻ വിവങ്ങൾ ഒരുക്കിയുള്ള സ്വീകരണത്തിൽ ചൗക്കിയിലെ നിരവധി പേർ പങ്കെടുത്തു
അജ്ജു , സവാദ് മൂപ്പ , ജംഷീദ് മൂപ്പ, ബീരാൻ ഐവ, നസീർ ഐവ, ആൻച്ചു കാട്ടിൽ, ജാസിർ ചൗക്കി, ദിൽഷാദ് തോര വളപ്പ് , സമദ് തോര വളപ്പ്, അഫ്സൽ മറ്റു നിരവധി പേർ സന്നിയിതരായിരുന്നു ,
നാടിന്റെ ഐക്യത്തിനും സൗഹാർദ്ദത്തിനും വേണ്ടി ഒന്നിച്ചു നീങ്ങണമെന്ന് സ്വീകരണത്തിലുള്ള നന്ദി പ്രസംഗത്തിൽ എം.ഡി ഭായി പറഞ്ഞു