KSDLIVENEWS

Real news for everyone

സ്വർണ്ണ വില പവന് 120 കുറഞ്ഞു

SHARE THIS ON

സംസ്ഥാനത്ത് സ്വർണവില വെള്ളിയാഴ്ചയും കുറഞ്ഞു. ഇതോട പവന്റെ വില 120 രൂപ കുറഞ്ഞ് 34,600 രൂപയായി. 4325 രൂപയാണ് ഗ്രാമിന്റെ വില. 34,720 രൂപയായിരുന്നു കഴിഞ്ഞദിവസം പന്റെ വില.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,770.15 ഡോളറിലെത്തി. യുഎസ് ട്രഷറി യീൽഡ് വർധിച്ചതാണ് സ്വർണത്തെ ബാധിച്ചത്. യുഎസ് ഗോൾഡ് ഫ്യച്ചേഴ്സാകട്ടെ 0.5ശതമാനം താഴ്ന്ന് 1,767.10 ഡോളർ നിലവാരത്തിലുമെത്തി.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംഎസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.12ശതമാനം ഉയർന്ന് 46,297 രൂപയായി. നാലുദിവസത്തെ താഴ്ചയ്ക്കുശേഷമാണ് നേരിയതോതിൽ ഉയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!