KSDLIVENEWS

Real news for everyone

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്‌; വാര്‍ത്താ സമ്മേളനം 4.30ന്‌

SHARE THIS ON

ന്യൂഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 4.30ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ കാണുന്നുണ്ട്. കമ്മീഷന്റെ സമ്പൂർണ യോഗം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ചേരുന്നുണ്ട്. ഇതിനു പിന്നാലെയാണ് വൈകുന്നേരം വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.

കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, ആസ്സാം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലെത്തി കമ്മീഷൻ പ്രതിനിധികൾ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ യോഗം ചർച്ച ചെയ്തിരുന്നു.

വിഷു, ഈസ്റ്റർ തുടങ്ങിയ ആഘോഷാവസരങ്ങൾ കണക്കിലെടുത്ത് ഏപ്രിൽ 15ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേരളത്തിലെ പ്രമുഖ കക്ഷികളൊക്കെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. ഇതുകൂടി പരിഗണിച്ചുകൊണ്ട് ഏപ്രിൽ 30-നകം തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുന്നതിനാണ് കമ്മീഷൻ ഉദ്ദേശിക്കുന്നതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!