KSDLIVENEWS

Real news for everyone

പിടികിട്ടാപ്പുള്ളിക ൾക്കെതിരെ നടപടി ശക്തമാക്കി ; വിദ്യാനഗറിൽ രണ്ടുപേർ അറസ്റ്റിൽ

SHARE THIS ON

കാസർഗോഡ് : നിയമസഭാ തെരഞ്ഞെടുപ്പു പശ്ചാത്തലത്തിൽ പിടികിട്ടാപ്പുള്ളികളടക്കമുള്ള വാറന്റു പ്രതികളെ പിടികൂടാൻ പൊലീസ് നടപടി ഊർജ്ജിതമാക്കി . വധശ്രമക്കേസ് പ്രതിയടക്കം രണ്ടു പേരെ വിദ്യാനഗർ പൊലീസ് അറസ്റ്റു ചെയ്തു . വധശ്രമക്കേസ് പ്രതിയായ കസബ വില്ലേജിലെ ബി സി റോഡിലെ ഷമാസ് ക്വാർട്ടേഴ്സിലെ മുഹമ്മദ് ശുഹൈബ് ( 24 ) , ചെങ്കള , റഹ്മത്ത് നഗറിലെ എച്ച് നൗഷാദ് എന്നിവരെയാണ് വിദ്യാനഗർ എസ് ഐ നിബിൻ ജോയിയും സംഘവും അറസ്റ്റു ചെയ്തത് . ഇരുവരും വർഷങ്ങൾ പഴക്കമുള്ള കേസുകളിലെ വാറന്റ് പ്രതികളാണെന്നു പൊലീസ് പറഞ്ഞു . വരും ദിവസങ്ങളിലും വാറന്റ് പ്രതികൾക്കെതിരെയുള്ള റെയ്ഡ് ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!