KSDLIVENEWS

Real news for everyone

അമിത് ഷാ തമിഴ്നാട്ടിൽ ; ചെന്നൈ വിമാനത്താവളത്തിൽ ബോംബ് ഭീഷണി

SHARE THIS ON

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ചൂ​ടു​പ​ക​ര്‍​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ത​മി​ഴ്നാ​ട്ടി​ല്‍. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ അ​മി​ത് ഷാ ​ചെ​ന്നൈ​യി​ല്‍ വി​മാ​നം ഇ​റ​ങ്ങി. വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് വ​ന്‍ സു​ര​ക്ഷ​യു​ടെ ന​ടു​വി​ലേ​ക്കാ​ണ് മു​ന്‍ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ പ​റ​ന്നി​റ​ങ്ങി​യ​ത്.

ഷാ ​വി​മാ​നം ഇ​റ​ങ്ങു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​ന്‍​പാ​ണ് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. മാ​ര്‍​ച്ച്‌ ഒ​ന്നി​ന് ചെ​ന്നൈ, കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ബോം​ബ് സ്ഥാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് അ​ജ്ഞാ​ത​നാ​യൊ​രാ​ളാ​ണ് ഫോ​ണ്‍ വി​ളി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!