കോവിഡ് വ്യാപനം : മഹാരാഷ്ട്ര അമരാവതിയിൽ ലോക്സഡൗൺ വീണ്ടും നീട്ടി

മുംബൈ: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ അമരാവതിയില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി. മാര്‍ച്ച് എട്ട് വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. അമരാവതിയിലെ കൂടാതെ അകോള, അകോട്ട്, മുര്ജിതാപൂര് എന്നിവിടങ്ങളിലും ലോക്ഡൗണ്‍ നീട്ടി.
ജില്ലയില്‍ മാര്‍ച്ച് അഞ്ചിനും ആറിനും സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തി ലോക്ഡൗണ്‍ വീണ്ടും നീട്ടണമോ എന്നത് തീരുമാനിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

