KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,10,96,731 കടന്നു ;
24 മണിക്കൂറിനിടെ 15,510 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 106 മരണവും

SHARE THIS ON

ന്യുഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,510 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,288 പേർ രോഗമുക്തരായി. 106 മരണങ്ങളും സ്ഥിരീകരിച്ചു.

1,10,96,731 ആളുകൾക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതിൽ 1,07,86,457 പേർ രോഗമുക്തരായി. 1,68,627 ആളുകളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 1,57,157 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു.

1,43,01,266 ആളുകളാണ് രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. 60 വയസിന് മുകളിലുള്ളവർക്ക് രാജ്യത്ത് ഇന്നുമുതൽ വാക്സിൻ വിതരണം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!