KSDLIVENEWS

Real news for everyone

മോഷണം പോയ നായക്കുട്ടികളെ കണ്ടെത്തി നൽകി ; യുവതിക്ക് ലേഡി ഗാഗ നൽകിയ സമ്മാനം അഞ്ച ലക്ഷം ഡോളർ

SHARE THIS ON

ലോസ്‌ആഞ്ചലസ്‌ : പ്രശസ്ത പോപ് താരം ലേഡി ഗാഗയുടെ മോഷണം പോയ വളര്‍ത്തു നായ്ക്കളെ കണ്ടെത്തി നല്‍കിയ സ്ത്രീക്ക് പ്രതിഫലം അഞ്ചു ലക്ഷം ഡോളര്‍ (മൂന്നര കോടി രൂപ) നല്‍കും.

ലേഡി ഗാഗയുടെ ഫ്രഞ്ച്ബുള്‍ഡോഗ് ഇനത്തില്‍പ്പെട്ട രണ്ടു നായ്ക്കളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. തുടര്‍ന്നാണ് കണ്ടെത്തി നല്‍കുന്നവര്‍ക്ക് വന്‍തുക വാഗ്ദാനം ചെയ്തത്. പ്രദേശവാസിയായ ഒരു യുവതിയാണ് മോഷണം പോയ നായ്ക്കളെ പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

നായ്ക്കളെ പരിചരിക്കുന്ന റയാന്‍ ഫിഷര്‍ എന്ന യുവാവ് കോജി, ഗുസ്താവ്, മിസ് ഏഷ്യ എന്നീ മൂന്ന് നായ്ക്കളുമായി നടക്കാനിറങ്ങിയപ്പോഴാണ് അജ്ഞാതസംഘം നായ്ക്കളെ തട്ടിക്കൊണ്ടുപോയത്. റയാനെ വെടിവച്ചിട്ട ശേഷം സംഘം മൂന്ന് നായ്ക്കളെയും തട്ടിയെടുക്കുകയായിരുന്നു.
ഒരു നായ ഇവരുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇതിനെ പിന്നീട് പോലീസ് കണ്ടെത്തി തിരികെ ഏല്‍പ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!