KSDLIVENEWS

Real news for everyone

ജില്ലയിൽ 60 വയസ്സ് പൂർത്തിയായവർക്ക് കോവിഡ് കുത്തിവയ്പ് തുടങ്ങി

SHARE THIS ON

വെള്ളരിക്കുണ്ട്∙ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ 60 യസ്സ് പൂർത്തിയായവർക്കുള്ള കോവിഡ് കുത്തിവയ്പ് ആരംഭിച്ചു. ഇന്നലെ  ബളാൽ,വെസ്റ്റ്‌ എളേരി, കിനാനൂർ കരിന്തളം, കോടോം ബേളൂർ ഈസ്റ്റ്എളേരി  പഞ്ചായത്തുകളിൽ നിന്നായി 100 പേർക്ക് വാക്സിൻ നൽകി. കോവീ ഷീൽഡ് വാക്സിൻ ആണ് നൽകിയത്.

28-ദിവസത്തിനു ശേഷം രണ്ടാമത്തെ  ഡോസ് വാക്സിൻ  കൂടി നൽകും.  മെഡിക്കൽ ഓഫിസർ ഡോ. എസ്. എസ്. രാജശ്രീ. ഹെൽത്ത് ഇൻസ്പെക്ടർ അജിത് സി. ഫിലിപ്പ്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുജിത് കുമാർ. പബ്ലിക് ഹെൽത്ത് നഴ്‌സ് ഏലിയാമ്മ വർഗീസ് എന്നിവർ വാക്സിൻ നൽകാൻ നേതൃത്വം നൽകി..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!