KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,11,56,923 കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 1,08,26,075 ആയി;
24 മണിക്കൂറിനിടെ 17,407 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 89 മരണവും

SHARE THIS ON

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,407 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,11,56,923 ആയി വർധിച്ചു. 24 മണിക്കൂറിനിടെ 89 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ചികിത്സയിലുണ്ടായിരുന്ന 14,031 പേർകൂടി കഴിഞ്ഞ ദിവസം രോഗമുക്തരായി. 1,08,26,075 പേരാണ് ഇതിനോടകം രോഗമുക്തിനേടിയത്. നിലവിൽ വിവിധ സംസ്ഥാനങ്ങളിലായി 1,73,413 പേർ ചികിത്സയിലുണ്ട്. ആകെ രോഗികളിൽ 85 ശതമാനത്തോളവും കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്.

1,57,435 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു. വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി രാജ്യത്തുടനീളം 1,66,16,048 പേർ വാക്സിൻ കുത്തിവെപ്പെടുത്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!