ഉറപ്പാണ് എൽഡിഎഫ്’…. ‘നാട് നന്നാകാൻ യുഡിഎഫ്… രണ്ടും കൊള്ളാം , പക്ഷെ ഏറ്റവും മികച്ച മുദ്രാവാക്യം ഏത് ?

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങളുടെ മനസിലേക്ക് പെട്ടെന്ന് കയറിപ്പറ്റാനുള്ള പ്രധാന പ്രചരണോപകരണമാണ് മുദ്രാവാക്യങ്ങള്‍. അത് എന്തെങ്കിലുമൊന്ന് ആയാലും പോരാ. വളരെപ്പെട്ടെന്ന് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലുള്ള, ‘ഇത് കൊള്ളാമല്ലോ’ എന്ന് തോന്നിക്കത്തക്കവണ്ണമുള്ളത് തന്നെയാകണം. മൂന്ന് മുന്നണികളില്‍ യുഡിഎഫും എല്ഡിഫുമാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, തങ്ങളുടെ മുദ്രാവാക്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
‘ഉറപ്പാണ് എല്‍ഡിഎഫ് എന്നതാണ് ഇടതുപക്ഷത്തിന്റെ മുദ്രാവാക്യം. വലതുപക്ഷ മുന്നണിയുടേതാകട്ടെ ‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്നതും. എല്‍ഡിഎഫിന്റെ മുദ്രാവാക്യം നേരത്തെ ഇറങ്ങിയതിനാല്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി അത് കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.എന്നിരുന്നാലും രണ്ടും തരക്കേടില്ലാത്തതും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാദ്ധ്യതയുള്ളതുമായ മുദ്രാവാക്യങ്ങളാണ്. എന്നാലും കൂടുതല്‍ നല്ല പ്രചരണ വാചകം ഏതാണ്?
‘ഉറപ്പാണ് എല്‍ഡിഎഫ്’
ആദ്യ കാഴ്ചയില്‍, തുടര്‍ഭരണം നേടുമെന്നുള്ള ഇടതുമുന്നണിയുടെ ആത്മവിശ്വാസം എടുത്തുകാട്ടുന്നതാണ് ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ‘വീണ്ടും എല്‍ഡിഎഫ് തന്നെ വരും’ എന്നാണ് ഈ മുദ്രാവാക്യം വിളിച്ചുപറയുന്നത്. പക്ഷെ അത് ഒറ്റനോട്ടത്തില്‍ മാത്രം. ‘എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും’ എന്ന പ്രതീക്ഷ നല്കുന്ന, വളരെ നേരിട്ടുള്ള ഒരു മുദ്രാവാക്യം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ കാര്യമായി സഹായിച്ചിരുന്നു എന്ന കാര്യം നമുക്കറിയാം. ചിലപ്പോഴൊക്കെ ട്രോളുകള്‍ക്ക് വിഷയമായെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഈ മുദ്രാവാക്യം വന്‍ തോതില്‍ ചര്‍ച്ചയായി മാറിയിരുന്നു.
എന്നാല്‍ ഇത്തവണത്തെ എല്‍ഡിഎഫ് മുദ്രാവാക്യം വിവിധ അടരുകളുള്ള(layers) ഒന്നാണ്. ‘നമ്മള് തന്നെ വരും’ എന്ന് മുന്നണി പറയുമ്ബോള്‍ അവരുടെ ആത്മവിശ്വാസം എന്നത് ജനങ്ങള്‍ ചിലപ്പോള്‍ ധാര്‍ഷ്ട്യമായും വായിച്ചേക്കാം എന്നതും കാണേണ്ടതുണ്ട്. അത് ചിലപ്പോള്‍ ഇടതിന് ദോഷമായി മാറിയേക്കാനും വഴിയുണ്ട്. അതേസമയം, എല്‍ഡിഎഫിന്റെ കാര്യത്തില്‍ എല്ലാവും ഉറപ്പാണ് എന്നൊരു അര്‍ത്ഥവും മുദ്രാവാക്യത്തിനുണ്ട്.
കിറ്റ്, പെന്ഷന്, ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് ഭരണത്തിലുള്ളപ്പോള്‍ ഉറപ്പാണ് എന്നുകൂടിയാണ് മുദ്രാവാക്യത്തിലൂടെ ഇടതുമുന്നണി പറയുന്നത്. ‘എല്ലാം ശരിയാവും’ എന്ന മുമ്ബത്തെ മുദ്രാവാക്യം പോലെ ഇടതിന്റെ ഇപ്പോഴത്തെ മുദ്രാവാക്യവും ജനങ്ങള്‍ ചര്‍ച്ചചെയ്തു തുടങ്ങിയിട്ടുള്ളതായും കാണുന്നുണ്ട്. അന്നത്തെ പോലെ ഇത്തവണയും എല്‍ഡിഎഫിന്റെ മുദ്രാവാക്യം ട്രോളുകള്‍ക്ക് വിഷയമാകുന്നതും കാണാം. ട്രോളുകള്‍ക്കും പിന്നില്‍ നല്ല ഉദ്ദേശങ്ങളല്ല ഉള്ളതെങ്കിലും അവ എല്‍ഡിഎഫിന് ഗുണമായി തന്നെ വരാനാണ് സാദ്ധ്യത.
‘നാട് നന്നാകാന്‍ യുഡിഎഫ്’
മൊത്തത്തില്‍ ഒരു നല്ല പോസിറ്റീവ് സന്ദേശമാണ് യുഡിഎഫിന്റെ മുദ്രാവാക്യം ജനങ്ങള്‍ക്ക് നല്‍കുന്നത്. തങ്ങള്‍ ഭരണത്തില്‍ വന്നാല്‍ നാട് നന്നാകും എന്നത് തീര്‍ച്ചയായും ഒരു നല്ല സന്ദേശം തന്നെ. അത് ജനങ്ങള്‍ക്ക് ഇഷ്ടമാകുന്ന തരത്തില്ലതാണെന്നതും ‘നാട് നന്നാകാന്‍’ മുദ്രാവാക്യത്തിന്റെ ശക്തിയാണ്. എന്നാല്‍ തങ്ങളുടെ മുന്‍ മന്ത്രിക്കെതിരെയും ഇപ്പോഴത്തെ എംഎല്‍എയ്ക്കെതിരെയും അഴിമതി കേസുകള്‍ നിലനില്‍ക്കുന്ന വേളയില്‍ ജനങ്ങള്‍ക്ക് യുഡിഎഫിന്റെ ഈ മുദ്രാവാക്യം എത്രത്തോളം വിശ്വസിക്കാന്‍ കഴിയും എന്നതും വിഷയമാണ്.
മാത്രമല്ല, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ‘വളരണം ഈ നാട്, തുടരണം ഈ ഭരണം’ എന്ന മുദ്രാവാക്യം പോലെ തന്നെ ജനങ്ങളുടെ മനസ്സില്‍ ഒരു ഇംബാക്ട് സൃഷ്ടിക്കുന്നതല്ല ഇത്തവണത്തെ ഈ മുദ്രാവാക്യവും. ജനങ്ങളുടെ മനസ്സില്‍ ഇടം നേടാന്‍ പോസിറ്റീവായ സന്ദേശം മാത്രം പോര. അതില്‍ മുന്നണിയുടെ ആത്മവിശ്വാസവും ഉള്ളടങ്ങിയിരിക്കണം.
‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യം ഇടതുമുന്നണി പ്രചരിപ്പിക്കുന്നത് പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം കൂടി അതോടൊപ്പം ചേര്‍ത്തുകൊണ്ടാണ്. ഇതിലൂടെ തങ്ങള്‍ക്ക് ശക്തനായ ഒരു ഐക്കണ്‍ ഉണ്ട് എന്ന പ്രഖ്യാപിക്കുകയാണ് ഇടതുപക്ഷം. എന്നാല്‍ ചെന്നിത്തല മുന്നില്‍ നില്പ്പുണ്ടെങ്കിലും, യുഡിഎഫിന് അത്തരത്തില്‍ ഒരാളെ പ്രൊജെക്ട് ചെയ്യാന്‍ സാധിക്കാത്തത് ജനങ്ങള്‍ക്ക് ഒരു പോരായ്മയായി തോന്നിയേക്കാം. യുഡിഎഫ് മുദ്രാവാക്യം കൂടുതല്‍ ലളിതമായിപ്പോയി എന്നതും ഒരു കുറവ് തന്നെയാണ്.

