രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,11,73,761 കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 1,08,39,894 ആയി;
24 മണിക്കൂറിനിടെ 16,838 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 112 മരണവും

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,838 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 113 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,819 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,08,39,894 ആയി. 1,57,548 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു.
ഇതിനോടകം 1,11,73,761 പേർക്കാണ് രാജ്യത്തുടനീളം കോവിഡ് പിടിപെട്ടത്. ഇതിൽ 1,76,319 പേർ നിലവിൽ ചികിത്സയിൽ തുടരുന്നു. മഹാരാഷ്ട്രയിലാണ് കൂടുതൽ രോഗികൾ ചികിത്സയിലുള്ളത്. 86,359 പേർ. തൊട്ടുപിന്നിലുള്ള കേരളത്തിൽ 44,734 പേരാണ് ചികിത്സയിൽ തുടരുന്നത്.
1,80,05,503 പേർക്ക് ഇതിനോടകം കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഐസിഎംആർ കണക്കുപ്രകാരം രാജ്യത്തുടനീളം 21,99,40,742 സാംമ്പിളുകൾ ഇതുവരെ പരിശോധിച്ചു. വ്യാഴാഴ്ച മാത്രം 7,61,834 പേരുടെ സാംമ്പിളുകൾ പരിശോധിച്ചു

