KSDLIVENEWS

Real news for everyone

മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് കുടുംബ സംഗമം നടത്തി.

SHARE THIS ON

മുള്ളേരിയ: മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണറുടെ സന്ദർശനത്തിന്റെ ഭാഗമായി കുടുംബ സംഗമവും ആദരിക്കലും നടത്തി.
ക്ലബ്ബ് പ്രസിഡണ്ട് വിനോദ് കുമാർ മേലത്ത് അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്ട് ഗവർണർ ഡോ. ഒ വി സനൽ മുഖ്യാതിഥി ആയിരുന്നു.
ഫസ്റ്റ് ലേഡി ഓഫ് ഡിസ്ട്രിക്ട് സിത്താര സനൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
കോവിഡ് കാലഘട്ടത്തിലെ മികച്ച സേവനത്തിനു ബേഡടുക്ക താലൂക്ക് ആശുപത്രിയിലെ ഡോ. കെ ദീപാലക്ഷ്മി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ സുരേഷ്, പി.കൃഷ്ണകുമാർ, കാസറഗോഡ് ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് കെ.വി.സീമ, മുളിയാർ സി.എച്ച് സി യിലെ പാലിയേറ്റീവ് നഴ്സ് രെഞ്ജുഷ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ലയൺസ്‌ ഡിസ്ട്രിക്ട് ഭാരവാഹികളായ കെ.വി.രാമചന്ദ്രൻ, ടൈറ്റസ് തോമസ്, ടി.കെ.രജീഷ്, അഡ്വ.കെ വിനോദ് കുമാർ, പ്രശാന്ത് ജി.നായർ, എം.കെ.അൻവറുദ്ദീൻ, വിദ്യാനഗർ ക്ലബ്ബ് പ്രസിഡണ്ട് പി.വി.മധുസൂദനൻ, മുള്ളേരിയ ലയൺസ്‌ ഭാരവാഹികളായ കെ.രാജലക്ഷ്മി, ഷാഫി ചൂരിപ്പള്ളം, ടി.ശ്രീധരൻ നായർ എന്നിവർ പ്രസംഗിച്ചു.
പുതിയ മെമ്പർമാരുടെ സത്യപ്രതിജ്ഞ യും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!