KSDLIVENEWS

Real news for everyone

ഇടവേളക്ക് ശേഷം സ്വർണ്ണ വില കൂടി

SHARE THIS ON

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ കൂടി 33,360 ആയി. ഗ്രാമിന് 25 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഗ്രാം വില 4170 രൂപ.

ഇന്നലെ സ്വര്‍ണ വില ഒരു വര്‍ഷത്തിനിടയിലെ താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 1280 രൂപയാണ് വില കുറഞ്ഞത്.

ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെ ആഗോള സമ്ബദ് വ്യവസ്ഥയിലെ ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് സ്വര്‍ണവില കുറച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!