KSDLIVENEWS

Real news for everyone

നഗരത്തിലെ കവർച്ച ; പ്രതികളെ കുറിച്ച് സൂചന്

SHARE THIS ON

കാസർകോട് : നഗരത്തിലെ മൂന്നു കടകളിൽ കവർച്ച നടത്തിയത് ഉത്തരേന്ത്യൻ സംഘമെന്നു സൂചന . കടകൾക്കു സമീപത്തെ കടകളിലെ സി സി ടി വി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് സംഘത്തെ കുറിച്ച് സൂചന ലഭിച്ചത് . കവർച്ചക്കാരുടേതെന്നു സംശയിക്കുന്ന വിരലടയാളങ്ങളും ലഭിച്ചു . പഴയ ബസ് സ്റ്റാന്റ് പരിസരത്തെ അജ്മീർ ടെക്സ്റ്റൈൽസിൽ നിന്നു 4.8 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത് . മറ്റൊരു വസ്ത്രാലയത്തിലും ഫാൻസി ഷോപ്പിലുമാണ് മോഷണം നടന്നത് . ഇടക്കാലത്ത് നിലച്ചിരുന്ന മോഷണ സംഭവങ്ങൾ പതിവായത് വ്യാപാരികളെയും ജനങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!