പിറന്നാൾ കേക്കിനു ചുറ്റും ചിരിച്ച് നിന്നുകൊണ്ട് ഫോട്ടോ ; പിന്നീട് കൊലപാതകം

തുര്‍ക്കിയിലെ രണ്ടു സുഹൃത്തുക്കളും കുടുംബവും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തതിന് പിന്നാലെ പുറത്തുവന്നത് നടുക്കിയ വാര്‍ത്തയാണ്. 29 വയസ്സുകാരനായ മെഹ്മെത് സെരിഫ് ബോഗ എന്നയാളാണ് ഫെബ്രുവരി 15 ന്, 42 വയസ്സുള്ള മുന്‍ ബിസിനസ്സ് പങ്കാളിയായ ഇല്‍കെ ടോക്കല്‍, ഭാര്യ എമെല്‍ ടോക്കല്‍, അവരുടെ നാലു വയസുള്ള മകന്‍ അലി ഡോറുക് എന്നിവരെ തുര്‍ക്കിയിലെ എസ്കിസെഹിറിലെ അപ്പാര്‍ട്ട്മെന്റില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയത്. ഇല്‍ക്കെയെ ഏഴുതവണയും ഭാര്യയേയും കുഞ്ഞിനേയും മൂന്നുതവണ കുത്തിയതായും തുര്‍ക്കി പത്രമായ പോസ്റ്റ പറയുന്നു.
.
കുറ്റകൃത്യം നടന്ന ദിവസം ഇവരുടെ ഫ്‌ളാറ്റിലേക്ക് ബോഗ പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട് കുടുംബത്തോടൊപ്പം അത്താഴം കഴിച്ച അയാള്‍ മൊത്തം 73 മിനിറ്റ് ഫ്ലാറ്റില്‍ ചെലവഴിച്ചുവെന്ന് അധികൃതര്‍ പറയുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് ബോഗയുണ്ടായിരുന്നു എന്നാണ് ഫോറന്‍സിക് തെളിവുകളില്‍ നിന്നറിയാന്‍ കഴിഞ്ഞത്. കൊലാപാതകത്തിന്റെ കാരണം വ്യക്തമല്ല. മെഹ്മെത് സെരിഫ് ബോഗ ഇപ്പോള്‍ അറസ്റ്റിലാണ്.
.

