KSDLIVENEWS

Real news for everyone

ഇരട്ട അസിസ്റ്റുമായി മെസ്സി; ബാഴ്‌സലോണയ്ക്ക് ജയം

SHARE THIS ON

മാഡ്രിഡ്: ലാലിഗയിൽ ഇരട്ട അസിസ്റ്റുമായി സൂപ്പർ താരം ലയണൽ മെസ്സി തിളങ്ങിയ മത്സരത്തിൽ ഒസാസുനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ബാഴ്സലോണ.

30-ാം മിനിറ്റിൽ മെസ്സിയുടെ പാസ് സ്വീകരിച്ച ജോർഡി ആൽബയാണ് ബാഴ്സലോണയെ മുന്നിലെത്തിച്ചത്. 83-ാം മിനിറ്റിൽ യുവതാരം ലായിക്സ് മൊരിബ ബാഴ്സയുടെ രണ്ടാം ഗോളും നേടി.

മാർക്ക് ആന്ദ്രേ ടെർസ്റ്റേഗന്റെ പ്രകടനവും ബാഴ്സയുടെ വിജയത്തിൽ നിർണായകമായി.

ജയത്തോടെ 26 മത്സരങ്ങളിൽ നിന്ന് 56 പോയന്റുമായി ബാഴ്സ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഒന്നാമതുള്ള അത്ലറ്റിക്കോ മാഡ്രിഡുമായി രണ്ടു പോയന്റിന്റെ വ്യത്യാസം മാത്രമാണ് ബാഴ്സയ്ക്കുള്ളത്. പക്ഷേ അത്ലറ്റിക്കോ 24 മത്സരങ്ങളേ കളിച്ചിട്ടുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!