ജില്ലയിൽ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം: 50 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെ 20 അതിർത്തി കേന്ദ്രങ്ങളിൽ നിയോഗിച്ചു

കാസര്‍ഗോഡ് : കാസര്‍ഗോഡ് ജില്ലയില്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി കര്‍ണാടകയുമായും കണ്ണൂര്‍ ജില്ലയുമായും അതിര്‍ത്തി പങ്കിടുന്ന 20 കേന്ദ്രങ്ങളില്‍ 50 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെ നിയോഗിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഇവിടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് വലിയ തോതില്‍ പണം, അനധികൃത മദ്യം, ആയുധങ്ങള്‍, മറ്റേതെങ്കിലും സംശയാസ്പദമായ സാധനങ്ങള്‍ എന്നിവ കൊണ്ടുവരുന്നത് പരിശോധിച്ച് നടപടി സ്വീകരിക്കും. അമ്പതില്‍ പത്ത് റിസര്‍വ് ടീമുകളും ഉള്‍പ്പെടും. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ചെക്ക് പോസ്റ്റുകള്‍ ഉണ്ട്. ടീമില്‍ ഒരു എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ്, മൂന്നോ നാലോ പോലീസ് ഉദ്യോഗസ്ഥര്‍, ഒരു വീഡിയോഗ്രാഫര്‍ എന്നിവരാണ് ഉണ്ടാവുക.
സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമില്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റായി നിയോഗിക്കപ്പെട്ടവര്‍. ഓരോ ചെക്ക് പോസ്റ്റിനും ഇവരുടെ നേതൃത്വത്തില്‍ രണ്ട് വീതം ടീം:
കാസര്‍കോട്
കൊട്ടിയാടിപള്ളത്തുമൂലഈശ്വരംകംഗള റോഡ്: ഷബീര്‍ എം.ബി, സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി നെല്ലിക്കുന്ന്, പി.പി. ഹുസൈന്‍, കൃഷി ഓഫീസര്‍, കാറഡുക്ക.
സ്വര്‍ഗആര്‍ളപദവ്: ശിവകുമാര്‍, കൃഷി ഓഫീസര്‍, ബദിയഡുക്ക, വി.വി. രാമചന്ദ്രന്‍, കൃഷി ഓഫീസര്‍, മഞ്ചേശ്വരം.
ആദൂര്‍കൊട്ടിയാടിസുള്ള്യ റോഡ്: കെ. രവി, സെക്ഷന്‍ ഓഫീസര്‍ കേരള കേന്ദ്രസര്‍വകലാശാല, കെ.വി. സുഭാഷ്, സെക്ഷന്‍ ഓഫീസര്‍ കേരള കേന്ദ്രസര്‍വകലാശാല.
നാട്ടാക്കല്‍സുള്ള്യപ്പദവ് റോഡ്, കര്‍ണാടക വനമേഖല: ബി. ഗിരീഷ്, കൃഷി ഓഫീസര്‍, ബെള്ളൂര്‍, ടി. അബ്ദുല്‍റസാഖ്, അസി. പ്രൊഫസര്‍, ഗവ. കോളജ്, കാസര്‍കോട്.
ഗ്വാളിമുഖഈശ്വരംമംഗല: നന്ദലാല്‍ ഭട്ട്, അസി. പി.എഫ് ഓഫീസര്‍, കാസര്‍കോട്, കെ.എസ് ദിനേശ, സീനിയര്‍ സൂപ്രണ്ട്, ജി.പി.എം കോളജ്, മഞ്ചേശ്വരം.
മഞ്ചേശ്വരം
സുണ്ടക്കട്ടെമുടിപ്പ് റോഡ്: സി. ജയപാല, സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി, ഉപ്പള, പി.ടി. സുമേഷ്, സെക്ഷന്‍ ഓഫീസര്‍ കേരള കേന്ദ്രസര്‍വകലാശാല.
കുരുഡപ്പദവ്: കെ.വി. അജീഷ്, അസി. പ്രൊഫസര്‍, ഗവ. കോളജ്, കാസര്‍കോട്, എസ്. ഗണേശ, സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍, എസ്.ജി.എസ്.ടി, കാസര്‍കോട്.
അട്ക്കസ്ഥലഅദ്യനഡുക്ക: എസ്.എസ്. ഷാജു, കൃഷി ഓഫീസര്‍, മൊഗ്രാല്‍പുത്തൂര്‍, പി. ഗോപാലകൃഷ്ണന്‍, സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി, ചിത്താരി.
കാടമ്പാടി പദവ്: പി. ശിവശങ്കര, അസി. പ്രൊഫസര്‍, ജി.പി.എം കോളജ്, മഞ്ചേശ്വരം, വി. വിനോദ്, അസി. പ്രൊഫസര്‍, ഗവ. കോളജ്, കാസര്‍കോട്.
ബേരിപദവ്: ആര്‍. ഉണ്ണികൃഷ്ണന്‍, ലക്ചറര്‍, ഗവ. പോളിടെക്‌നിക് കോളജ്, പെരിയ, വി.കെ. ശ്രീജേഷ്, ലക്ചറര്‍, ഗവ. പോളിടെക്‌നിക് കോളജ്, പെരിയ.
തലപ്പാടി ദേശീയപാത: എം.പി സൈനുദ്ദീന്‍, സീനിയര്‍ സൂപ്രണ്ട്, ഗവ. പോളിടെക്‌നിക് കോളജ്, പെരിയ, പി.ടി. പ്രദീപ്, സെക്ഷന്‍ ഓഫീസര്‍, സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി, കേരള.
മുളിഗദ്ദെ: കെ. ഭാസ്‌കരന്‍, സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി, കാസര്‍കോട്, എന്‍. തിലകന്‍, സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി, പെര്‍ള.
തൂമിനാട്: കെ. സാജു, കൃഷി ഓഫീസര്‍ മീഞ്ച, കെ. സാജന്‍, അസി. പ്രൊഫസര്‍, ജി.പി.എം കോളജ്, മഞ്ചേശ്വരം.
ഉദുമ
മണിമൂലസുള്ള്യ റോഡ്: എന്‍.എം. പ്രവീണ്‍, കൃഷി ഓഫീസര്‍, ബേഡഡുക്ക, ശശീന്ദ്രന്‍ ടി.പി, സെക്രട്ടറി, ഉദുമ ഗ്രാമപഞ്ചായത്ത്.
ചെമ്മന്‍കുണ്ട്ചാമകൊച്ചി: സുരേശന്‍, സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി, പെരിയ ബസാര്‍, വിനോദ് കുമാര്‍, സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി, കാഞ്ഞങ്ങാട്.
കൊട്ട്യാടിആദൂര്‍ദേവറഡ്ക്ക: കെ. മുരളീധരന്‍, അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍, കാസര്‍കോട് നഗരസഭ, പി.ടി. അജി, കൃഷി ഓഫീസര്‍, ചെങ്കള.
തൃക്കരിപ്പൂര്‍
കാലിക്കടവ്: ടി.കെ.പി. മുഹമ്മദ് കുഞ്ഞി, സീനീയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി നീലേശ്വരം, ഡി.എ ഗണേശന്‍, അസി. പ്രൊഫസര്‍, ഇ.കെ.എന്‍.എം കോളജ്, എളേരിത്തട്ട്.
ഒളവറ: വി.എസ്. വിവേക്, അസി. പ്രൊഫസര്‍, ഇ.കെ.എന്‍.എം കോളജ്, എളേരിത്തട്ട്, ഷിജോ, കൃഷി ഓഫീസര്‍, നീലേശ്വരം.
കിണര്‍മുക്ക്: വി. രാജേഷ്, ലക്ചറര്‍, ഗവ. പോളിടെക്‌നിക് കോളജ്, തൃക്കരിപ്പൂര്‍, കെ. വിനോദ്, ലക്ചറര്‍, ഗവ. പോളിടെക്‌നിക് കോളജ്, തൃക്കരിപ്പൂര്‍.
കാഞ്ഞങ്ങാട്
പാണത്തൂര്‍ചെമ്പേരി: ജി. സിജികുമാര്‍, സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി മാവുങ്കാല്‍, അനില്‍ സെബാസ്റ്റിയന്‍, കൃഷി ഓഫീസര്‍, ബളാല്‍.
റിസര്‍വ് ടീം: കെ.പി. നിസാര്‍, അസി. സെക്രട്ടറി, ബേഡഡുക്ക പഞ്ചായത്ത്, പ്രമോദ് പറമ്പന്‍, സ്‌പെഷല്‍ ഗ്രേഡ് സീനിയര്‍ ഓഡിറ്റര്‍, ഹോസ്ദുര്‍ഗ്, കെ.എ അനീഷ് കുമാര്‍, അസി. സെക്രട്ടറി, പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്ത്, എസ്.ജി വിപിന്‍, അസി. സെക്രട്ടറി, അജാനൂര്‍ ഗ്രാമപഞ്ചായത്ത്, എ. രവീന്ദ്ര, സ്‌പെഷല്‍ ഗ്രേഡ് സീനിയര്‍ ഓഡിറ്റര്‍, ഹോസ്ദുര്‍ഗ്, സി. ദിനേശന്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, കാസര്‍കോട്, എ. ജയചന്ദ്രന്‍, കെ. മുഹമ്മദ് സാലി, പി.വി. ഉമേഷ്, ജോബ് ജെ. നെറ്റോ, നാല് പേരും സ്‌പെഷല്‍ ഗ്രേഡ് സീനിയര്‍ ഓഡിറ്റര്‍, കാസര്‍കോട്.

