വിഴിഞ്ഞത്ത് മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ കോസ്റ്റ്ഗാര്‍ഡ് പിടിച്ചെടുത്തു; ലഹരിക്കടത്തെന്ന് സംശയം

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ കോസ്റ്റ്ഗാർഡ് പിടിച്ചെടുത്തു. ലഹരിക്കടത്തെന്നാണ് സംശയം. ബോട്ടുകളിൽ ഇപ്പോഴും പരിശോധന തുടരുകയാണ്.
കഴിഞ്ഞദിവസം മുതൽ വിഴിഞ്ഞം മേഖലയിൽ കോസ്റ്റ്ഗാർഡ് വ്യാപകമായ പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ പിടികൂടിയത്. മൂന്ന് ബോട്ടുകളിലായി ആകെ 19 പേരുണ്ടെന്നാണ് വിവരം. പരിശോധനയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കോസ്റ്റ്ഗാർഡ് പുറത്തുവിട്ടിട്ടില്ല. വൈകിട്ടോടെ ഈ ബോട്ടുകൾ വിഴിഞ്ഞത്തേക്കോ കൊച്ചിയിലേക്കോ മാറ്റും. ഇതിനുശേഷം വിശദവിവരങ്ങൾ പുറത്തുവിടുമെന്നാണ് സൂചന.

