ചിത്താരി പ്രീമിയർ ലീഗ്; ഫൈനൽ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി

ചിത്താരി : ചിത്താരി പ്രദേശത്തെ ഫുട്‌ബോൾ പ്രതിഭകളെ കോർത്തിണക്കി ചിത്താരി ഹസീന ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ് മാർച്ച് 05 ന്റെ സായംസന്ധ്യയിൽ ഒരുക്കിയ സോക്കർ ലീഗ് പോരാട്ടത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.
ആറോളം താരങ്ങൾ ഉൾപ്പെടുന്ന ആറോളം ക്ലബുകൾ മാറ്റുയ്‌ച്ച പ്രീമിയർ ലീഗിലെ ഫൈനൽ പോരാട്ടത്തിൽ സ്റ്റാർ ഫ്രണ്ട്സ് എഫ്‌സി, മോഡു എഫ്സി യുമായി കൊമ്പ് കോർക്കും.
ചിത്താരി അസീസിയ്യ ഇംഗ്ലിഷ് മീഡിയം സ്‌കൂളിൽ പ്രത്യേകം സജ്ജമാക്കിയ എകെടി ഫുട്‌ബോൾ ഗ്രൗണ്ടിലാണ് ഫൈനൽ പോരാട്ടത്തിന് വേദിയൊരുങ്ങുക.
നാടിനെ കണ്ണീരിലാഴ്ത്തി വേർപിരിഞ്ഞ മെട്രോ മുഹമ്മദ് ഹാജി യുടെ സ്‌മരണാർത്ഥമുള്ള ട്രോഫിയാണ് ലീഗ് ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് നൽകുക.
കൃത്യം നാല് മണിക്ക് ആരംഭിക്കുന്ന ഫൈനൽ പോരാട്ടത്തിലെ വേദിയിൽ കലാ കായിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച മഹത് വ്യക്തിത്വങ്ങൾ സംബന്ധിക്കും

