ഓക്സിജൻ ബദിയടുക്കയുടെ
ടൗൺ ക്ളീനിംഗ് പരിപാടിക്ക് തുടക്കം

ബദിയടുക്കയിലെ കലാ സാംസ്കാരിക മേഖലയിൽ പ്രവർത്തിച്ച് വരുന്ന ഓക്സിജൻ പൊതു പ്രവർത്തന രംഗത്ത് സജീവമാവുകയാണ്
ബദിയടുക്ക : കലാസാംസ്കാരിക സാമൂഹിക രംഗങ്ങളിൽ രാഷ്ട്രീയ മത സംഘടനാ വ്യത്യാസമില്ലാതെ യുവാക്കൾ രൂപം നൽകിയ കൂട്ടായ്മയാണ് ഓക്സിജൻ. ഓക്സിജൻ ബദിയടുക്കയുടെ ആദ്യത്തെ പദ്ധതിയായ ‘ക്ളീൻ ബി. ടി. കെ’ കാമ്പയിൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. എൻ മയ്യ ഉദ്ഘാടനം ചെയ്തു. ബദിയടുക്ക ഹെൽത് ഇൻസ്പെക്ടർ ദേവീദാക്ഷൻ, ബദിയടുക്ക സി. എച്ച്. സി യിലെ ഹെഡ് നഴ്സ് നവീൻ, ഓക്സിജൻ ഭാർവാഹികളായ ശഹാദുദീൻ മാസ്റ്റർ,ബിജു, സാബിത്, ഹമീദ് കേടിഞ്ചി, മാത്യു ബദിയടുക്ക ചന്ദ്രൻ പൊയ്യക്കണ്ടം, സകീർ ബദിയടുക്ക, ആഷിഫ് ബ്ലാങ്കോട്, അമീർ പാറക്കാർ, നിയാസ് ബ്ലാങ്കോട്, ഹമീദ് മദനി, സദൻ ബദിയടുക്ക, സവാദ് ബണ്പത്തടുക്ക, ജോബിൻ, ഇർഫാൻ കാർവാർ തുടങ്ങിയവർ സംബന്ധിച്ചു.
പരിപാടിയിൽ ശഹാദുദ്ധീൻ മാസ്റ്റർ ആദ്യക്ഷത വഹിച്ചു, സാബിത് ബദിയടുക്ക സ്വാഗതം ആശംസിച്ചു, ഹമീദ് കെടെഞ്ചി നന്ദി പറഞ്ഞു.

