KSDLIVENEWS

Real news for everyone

എന്റെ മൊഗ്രാൽ പുത്തൂർ വാട്സ്ആപ്പ് ഗ്രൂപ്പ്‌ നാടിന് മാതൃകയാകുന്നു

SHARE THIS ON

മൊഗ്രാൽ പുത്തൂർ: എന്റെ മൊഗ്രാൽ പുത്തൂർ വാട്സാപ്പ് ഗ്രൂപ്പിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് പഞ്ചായത്തിലേക്ക് വികസന കാഴ്ചപ്പാട് സമർപ്പിച്ചു പഞ്ചായത്തിൽ ഇതുവരെ കൊണ്ട് വന്നിട്ടില്ലാത്ത 9 വികസന കാഴ്ചപ്പാടുകളാണ് ഗ്രൂപ്പ്‌ അംഗങ്ങൾ തയാറാക്കി സമർപ്പിച്ചത്. കൃഷി. പരിസ്ഥിതി. കുടുംബശ്രീ.വിദ്യാഭ്യാസം തൊഴിലുറപ്പ്, കുളം,പുഴ, എന്നിവ ഉൾപ്പെടുന്ന വികസന കാഴ്ചപ്പാടുകളാണ് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖദീജയ്ക്ക് കൈമാറി ഗ്രൂപ്പ്‌ അഡ്മിൻ സിനാൻ എസ് എം പി. സാദിക്ക് കടപ്പുറം. അമീൻ ഷറഫത് പുത്തൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
2 വർഷം മുമ്പ് മൊഗ്രാൽ പുത്തൂർ എന്നാ പഞ്ചായത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കും വികസനകാര്യം ചർച്ച ചെയ്യാൻ എന്നാ ഉദ്ദേശത്തോടെ ഈ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുകയായിരുന്നു.
നാട്ടിലെ ഒരു പറ്റം ചെറുപ്പക്കാർ ഇതിന് പിന്നിൽ പ്രവർത്തിച്ചു വരുന്നു ആരോഗ്യപരമായ ചർച്ചകൾ കൊണ്ട് നാടിന്റെ ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ ഈ ഗ്രൂപ്പ് കൊണ്ട് പറ്റുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!