KSDLIVENEWS

Real news for everyone

ഒമാനില്‍ ഇന്ന് 449 പേര്‍ക്ക് കൂടി കോവിഡ്; മൂന്ന് മരണം 370 പേർക്ക് രോഗമുക്തി.

SHARE THIS ON

മസ്‍കത്ത്: ഒമാനില്‍ ഇന്ന് 449 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ചികിത്സയിലായിരുന്ന 370 രോഗികള്‍ കൊവിഡ് മുക്തരായി.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,44,404 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ 1,34,684 പേര്‍ ഇതിനോടകം രോഗമുക്തരായി. രാജ്യത്ത് 1594 ജീവനുകളാണ് കൊവിഡ് കാരണം നഷ്‍ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം ഇപ്പോള്‍ 219 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 76 പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!