KSDLIVENEWS

Real news for everyone

വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്രയ്ക്ക് ഇന്ന് തുടക്കം , യാത്ര കാസർകോട് മുതൽ പാറശാല വരെ

SHARE THIS ON

കാസര്‍കോട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്നുമുതല്‍. കാസര്‍കോട് മുതല്‍ പാറശാലവരെയാണ് പ്രതിഷേധ യാത്ര.കേസില്‍ പുനരന്വേഷണം വേണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് യാത്ര.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സമരം നടത്തിയിട്ടുള്ള ഒപ്പുമര ചുവട്ടില്‍ നിന്നാണ് നീതിയാത്ര ആരംഭിക്കുന്നത്. വിവിധ മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷം യാത്ര അടുത്ത മാസം നാലിന് പാറശാലയില്‍ സമാപിക്കും.

വാളയാര്‍ നീതി സമിതിയാണ് ജാഥയ്ക്ക് നേതൃത്വം നല്‍കുന്നത്. കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ആദ്യഘട്ടം പാലക്കാട് സമരം നടത്തിയിരുന്നു.പിന്നീട് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!