KSDLIVENEWS

Real news for everyone

ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി സൗരവ് ഗാംഗുലി

SHARE THIS ON

ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി നയം വ്യക്തമാക്കിയത്. താന്‍ വളരെ സാധാരണ രീതിയിലുള്ള ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണെന്നും മറ്റൊന്നും ശ്രദ്ധിക്കാറില്ലെന്നും ഗാംഗുലി പറഞ്ഞു.

ഇങ്ങനെ ശ്രദ്ധ കിട്ടുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഞാന്‍ അത് തേടാറില്ല. എന്റെ ജോലിയുമായി ഞാന്‍ മുന്നോട്ടുപോകുന്നു. കൊല്‍ക്കത്തയില്‍ വളരെ സാധാരണമായ ഒരു ജീവിതമാണ് ഞാന്‍ നയിക്കുന്നത്. ആളുകളെ കാണുന്നു, അവരോട് സംസാരിക്കുന്നു, അവരുമായി സമയം ചെലവഴിക്കുന്നു. അതാണ് എന്റെ പ്രകൃതമെന്നും ഗാംഗുലി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!