KSDLIVENEWS

Real news for everyone

സംസ്ഥാനത്തെ തീയറ്ററുകളിൽ സെക്കൻഡ് ഷോകൾ പുനഃരാരംഭിക്കുന്നു

SHARE THIS ON

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിയന്ത്രണമേര്‍പ്പെടുത്തിയ തീയറ്റര്‍ വ്യവസായത്തിന് ആശ്വാസം. സംസ്ഥാനത്ത് ഇന്ന് മുതല്‍ സെക്കന്‍ഡ് ഷോകള്‍ അനുവദിക്കും.

സിനിമ പ്രദര്‍ശന സമയം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയായി പുനക്രമീകരിച്ച്‌ ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഫിലിം ചേംബര്‍ പ്രതിനിധികള്‍ ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി.

എന്നാല്‍ 50 ശതമാനം സീറ്റുകളില്‍ മാത്രം പ്രവേശനം എന്ന തീരുമാനത്തില്‍ മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!