KSDLIVENEWS

Real news for everyone

സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ താൽപര്യമില്ലെന്ന് നടൻ മമ്മൂട്ടി

SHARE THIS ON

കൊച്ചി: സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തനിക്ക് താല്‍പര്യമില്ലെന്ന്സൂപ്പര്‍ താരം മമ്മൂട്ടി. ആരും തന്നോട് മത്സരിക്കാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.എന്നാല്‍ തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ടെന്നും തല്‍ക്കാലം മത്സരരംഗത്തേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദി പ്രീസ്റ്റ്’ ന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാട് അറിയിച്ചത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം വ്യാഴാഴ്ച തിയേറ്ററുകളില്‍ എത്തും. കൊവിഡിനെ തുടര്‍ന്ന് തിയേറ്ററുകളിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ കാരണമാണ് ചിത്രത്തിന്‍റെ റിലീസ് വൈകിയത്.നവാഗതനായ ജോഫിന്‍ ടി. ചാക്കോയാണ് ദി പ്രീസ്റ്റ് സംവിധാനം ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!