ആവേശമായി യു.ഡി.എഫ് കൺവെൻഷൻ

മഞ്ചേശ്വരത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉജ്വല തുടക്കം
ഉപ്പള: പ്രവർത്തകരിൽ ആവേശം നിറച്ച് മഞ്ചേശ്വരത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉജ്വല തുടക്കം. ഉപ്പള നഗരത്തിനു സമീപം പാവൂർ കോംപ്ലക്സിൽ നടന്ന മഞ്ചേശ്വരം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നൂറ് കണക്കിന് യു.ഡി.എഫ് പ്രവർത്തകർ പങ്കെടുത്തു.
മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദ് അലി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് മണ്ഡലം ചെയർമാൻ ടി.എ മൂസ അധ്യക്ഷനായി.
കൺവീനർ മഞ്ചുനാഥ ആൾവ സ്വാഗതം പറഞ്ഞു.
.എം.സി. ഖമറുദ്ധീൻ എം.എൽ.എ, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, മുസ് ലിം ലീഗ് ജില്ലാ ജന: സെക്രട്ടി എ. അബ്ദുൽ റഹിമാൻ, ജില്ലാ ഭാരവാഹികളായ വി.പി. അബ്ദുൽ കാദർ, അസീസ് മെരിക്കെ, എം.ബി യൂസുഫ്, മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ് , ഡി. സി.സി സെക്രട്ടറി സുന്ദര ആരിക്കാടി, കെ.പി.സി.സി നിർവാഹക സമിതി അംഗം പി.എ അഷ്റഫലി, ആർ.എസ്.പി നേതാവ് കരിവെള്ളൂർ വിജയൻ, കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് അബ്രഹാം തോനക്കര, മുസ് ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി എം. അബ്ബാസ്, ട്രഷറർ അഷ്റഫ് കർള, ഭാരവാഹികളായ എ.കെ ആരിഫ്, കെ.എം അബ്ബാസ് ഓണന്ത,എം.എസ്.എ സത്താർ, ഹമീദ് കുഞ്ഞാലി, പി.എച്ച്. അബ്ദുൽ ഹമീദ്,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഹ്മാൻ ഗോൾഡൻ, ജമീല സിദ്ധീഖ്, ഡി.എം.കെ മുഹമ്മദ്, ഹർഷാദ് വേർക്കാടി, ജെ.സോമശേഖര, എം.അബ്ദുല്ല മുഗു, സയ്യിദ് ഹാദി തങ്ങൾ, സൈഫുള്ള തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി ആയിരത്തി ഒന്ന് അംഗങ്ങളുള്ള നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ക്ക് രൂപം നൽകി. രക്ഷാധികാരികൾ രാജ് മോഹൻ ഉണ്ണിത്താൻ, എം.സി. ഖമറുദ്ധീൻ എം.എൽ.എ, അഡ്വ.സുബ്ബയറൈ, എം.ബി യൂസുഫ്, അസീസ് മെരിക്ക, വി.പി. അബ്ദുൽ കാദർ, സുന്ദര ആരിക്കാടി, എ.കെ.എം അഷ്റഫ്, ഹസീന ഹമീദ്
മഞ്ചുനാഥ ആൾവ ( ചെയർമാൻ), ടി.എ മൂസ (വർക്കിംഗ് ചെയർമാൻ), എം. അബ്ബാസ്( ഇന: കൺവീനർ), ജെ.സ് സോമശേഖർ ( ട്രഷറർ) ,ഡി.എം.കെ മുഹമ്മദ്, അഷ്റഫ് കർള, എ കെ ആരിഫ്, ഹർഷാദ് വോർക്കാടി, (വർക്കിംഗ് കൺവീനർമാർ
പടം
യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു

