പിണറായി വിജയന്റെ ധർമ്മടം മണ്ഡല പര്യടനത്തിന് ഇന്ന് തുടക്കമാകും

ഇന്ന് മുതല്‍ മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പര്യടനം ആണ് ഇന്ന് ആരംഭിക്കുന്നത്. ഒരു കേന്ദ്രത്തില്‍ മൂന്ന് ബൂത്തിലുള്ള വോട്ടര്‍മാരെ ഇരുത്തിയിരിക്കും മുഖ്യമന്ത്രി സംസാരിക്കുക.
രാവിലെ പത്തുമണിക്ക് ചെന്പിലോട് നിന്ന് പര്യടനം ആരംഭിക്കും. എല്‍ഡിഎഫിലെ പ്രമുഖ നേതാക്കള്‍ പിണറായിക്കായി വരും ദിവസങ്ങളില്‍ വോട്ടുചോദിക്കാനെത്തും. ധര്‍മ്മടം മണ്ഡലം കണ്വെന്ഷന് നാളെ നടക്കും.ഇ പി ജയരാജന് , കാനം രാജേന്ദ്രന് എന്നീ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ധര്‍മ്മടത്ത് പിണറായി വിജയം ഈ മാസം പതിനാറ് വരെ ഉണ്ടാകും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം ആകും സംസ്ഥാനമൊട്ടാകെയുളള എല്‍ഡിഎഫ് പ്രചാരണത്തിന് ഇറങ്ങുന്നത്.

