KSDLIVENEWS

Real news for everyone

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്

SHARE THIS ON

ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ടീസ സബ് ഡിവിഷനിൽ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

200 മീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. ചമ്പയിൽ നിന്ന് ടീസയിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ 11 പേരെയും ചമ്പ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ അന്വേഷണത്തിന് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!