‘ ഇ – പാസ് നിർബന്ധം ‘ , അതിർത്തിയിൽ തമിഴ്നാടിന്റെ വാഹന പരിശോധന , പാസില്ലാത്തവരെ തിരിച്ച് വിടുന്നു

പാലക്കാട്: അതിര്‍ത്തിയായ വാളയാര്‍ വഴി തമിഴ്നാട്ടിലേക്ക് പോകുന്നവര്‍ക്ക് ഇന്നുമുതല്‍ ഇ-പാസ് നിര്‍ബന്ധമാക്കി. ഉത്തരവ് പ്രാബല്യത്തില്‍വന്നതോടെ രാവിലെ മുതല്‍ തമിഴ്നാട് സര്‍ക്കാരിന്റെ വാഹന പരിശോധന ആരംഭിച്ചു തമിഴ്നാട് പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഇ-പാസ് രജിസ്റ്റര്‍ ചെയ്യാത്ത ആളുകളെ തിരിച്ച് വിടുകയാണ്.
കോയമ്ബത്തൂര്‍ വഴി തമിഴ്നാട് പോകുന്ന എല്ലാവര്ക്കും ഇ-പാസ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കോയമ്ബത്തൂര്‍ കളക്ടര്‍ കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്. കൊവിഡ് നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് കേരളത്തിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം തമിഴ് നാട് സര്‍ക്കാര്‍ തിരുത്തിയിരുന്നു.കേരളത്തിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തമിഴ്നാടിന്റെ തീരുമാനം.

