KSDLIVENEWS

Real news for everyone

ഒരിടവേളക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളിൽ വർദ്ധനവ്; 24 മണിക്കൂറിനിടെ 22,854 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

SHARE THIS ON

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചത് 22,854 പേർക്ക്. കഴിഞ്ഞ രണ്ടര മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,12,85,561 ആയി.

നിലവിൽ രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 1,89,226 ആണ്. ആകെ രോഗികളുടെ 1.68 ശതമാനത്തോളം വരുമിത്. അതേ സമയം രോഗമുക്തി നേടിയവരുടെ എണ്ണം 1,09,38,146 ആയി. ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് രോഗമുക്തി നേടുന്നവരുടെ നിരക്ക് ദേശീയതലത്തിൽ 96.92 ശതമാനമാണ്.

24 മണിക്കൂറിനിടെ കോവിഡ് മൂലം 126 പേർ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1,58,189 ആയി. ദേശീയ തലത്തിലെ മരണനിരക്ക് 1.40 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

2020 ഓഗസ്റ്റ് 7 നാണ് ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നത്. ഓഗസ്റ്റ് 23 ന് അത് 30 ലക്ഷവും സെപ്റ്റംബർ അഞ്ചിന് 40 ലക്ഷവുമായി. 10 ദിവസം കടന്ന് സെപ്റ്റംബർ 16 ആകുമ്പേഴേക്കും രോഗികളുടെ എണ്ണം 50 ലക്ഷം കടന്നു. ഡിസംബർ 19ന് രാജ്യത്ത് ഒരു കോടി ജനങ്ങൾ ആകെ കോവിഡ് ബാധിതരായി.

ഐസിഎംആറിന്റെ കണക്കനുസരിച്ച് 2021 മാർച്ച് 10 വരെ 22,42,58,293 സാമ്പിളുകളാണ് പരിശോധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!