KSDLIVENEWS

Real news for everyone

15 ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ്; പുല്ലൂർ പെരിയ പഞ്ചായത്ത് ഓഫിസ് 15 വരെ അടച്ചു

SHARE THIS ON

പെരിയ ∙ പുല്ലൂർ പെരിയ പഞ്ചായത്ത് ഓഫിസിലെ 15 ജീവനക്കാർക്ക് കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് പഞ്ചായത്ത് ഓഫിസ് അടച്ചു.    പഞ്ചായത്ത് ഓഫിസിലെ ഒരു ജീവനക്കാരന് കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് 32 ജീവനക്കാർ കഴിഞ്ഞദിവസം കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് 15 പേർക്ക് പോസിറ്റീവായത്.  പഞ്ചായത്ത് ഓഫിസ് അണുവിമുക്തമാക്കി. പഞ്ചായത്ത് അംഗങ്ങളും കോവിഡ് പരിശോധന നടത്തും. ഈ ദിവസങ്ങളിൽ പഞ്ചായത്ത് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായെത്തിയവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്ത് ഓഫിസ് ഇനി 15ന് മാത്രമേ തുറക്കുകയുള്ളൂവെന്ന് പ്രസിഡന്റ് സി.കെ.അരവിന്ദൻ  അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!