KSDLIVENEWS

Real news for everyone

സൗദി കിരീടാവകാശിയും നരേന്ദ്ര മോദിയും ചര്‍ച്ച നടത്തി

SHARE THIS ON

റിയാദ്: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ചര്‍ച്ച നടത്തി. സൗദി കിരീടാവകാശി മോദിയുമായി ഫോണിലൂടെയാണ് സംസാരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും രണ്ട് രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും ഗുണകരമായ രീതിയില്‍ പരസ്പര സഹകരണവും കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!