KSDLIVENEWS

Real news for everyone

ലൈഫ് സ്കിൽസ് അടിസ്ഥാനമാക്കി കേന്ദ്ര സർവ്വകലാശാല കോഴ്സുകൾ തുടങ്ങും : വൈസ് ചാൻസലർ

SHARE THIS ON

പെരിയ : ലൈഫ് സ്കിൽസ് അടിസ്ഥാനമാക്കി കേന്ദ്ര സർവ്വകലാശാല ബിരുദാനന്തര കോഴ്സുകൾ തുടങ്ങുമെന്ന് വൈസ് ചാൻസലർ പ്രൊഫ.എച്ച് വെങ്കടേശ്വരലു പറഞ്ഞു . ഇ.ശ്രീധരൻ സെന്റർ ഫോർ ലൈഫ് സ്കിൽസ് എജ്യൂക്കേഷന്റെ പി.ജി. ഡിപ്ലോമ , സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഇന്നത്തെ തൊഴിൽ സാഹചര്യങ്ങളിൽ വിജയിക്കണമെങ്കിൽ ലൈഫ് സ്കിൽസ് ആവശ്യമാണ് . പ്രതിസന്ധി മറികടക്കാനുള്ള നൈപുണ്യമാണ് പ്രധാനം . നൈപുണ്യം ആർജ്ജിക്കുന്നതിലൂടെ വ്യക്തിപരവും സാമൂഹികവുമായ വികാസവും സാധ്യമാകുന്നു . മാനസികവും സാമൂഹ്യപരവുമായ പ്രശ്നങ്ങളെ പ്രതിരോധിക്കാനും കഴിയുന്നു . ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്ന പത്ത് ജീവിത നൈപുണ്യം ഉൾപ്പെടുത്തിയതാണ് ഇ . ശ്രീധരൻ സെന്റർ ഫോർ ലൈഫ് സ്കിൽസ് എജ്യൂക്കേഷൻ കോഴ്സുകളെന്ന് വൈസ് ചാൻസലർ പറഞ്ഞു . പുതിയ കാലഘട്ടത്തിൽ നിപുണതയും വൈദഗ്ദ്ധ്യവും അനിവാര്യമാണെന്ന് മുഖ്യാതിഥിയായി സംസാരിച്ച സബ് കളക്ടർ മേഘശ്രീ പറഞ്ഞു . കോവിഡ് കാലത്തു ജീവിത നൈപുണ്യം ആർജ്ജിക്കേണ്ടതിന്റെ പ്രാധാന്യം അദേഹം വ്യക്തമാക്കി . വീട്ടു ജോലി മുതൽ ജനങ്ങളുമായി ഇടപെടുന്നതിൽ വരെ നൈപുണ്യം ആവശ്യമാണ് – അദ്ദേഹം കൂട്ടിച്ചേർത്തു . സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ മുദ്രാവാക്യമാണ് . ഡോ.എം.മുരളീധരൻ നമ്പ്യാർ , പ്രൊഫ.കെ.പി . സുരേഷ് , മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ , ഡോ.ലക്ഷ്മി പ്രസംഗിച്ചു . പ്രൊഫഷണലുകൾക്കും സാമൂഹിക ഇടപെടൽ ആവശ്യമുള്ള തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഏതുതരം പ്രതിസന്ധികളും തരണം ചെയ്യുന്നതിനു സഹായകമായ തരത്തിലാണ് കോഴ്സുകൾ രൂപകല്പന ചെയ്തിട്ടുള്ളത് . ഇന്ത്യയിലെ സർവകലാശാലകളിൽ ആദ്യമായാണ് ഇത്തരമൊരു കോഴ്സ് ആരംഭിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!