രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,13,08,846 കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 1,09,53,303 ആയി;
24 മണിക്കൂറിനിടെ 23,285 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 117 മരണവും

ന്യൂഡൽഹി: രാജ്യത്ത് 23,285 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,157 പേർ രോഗമുക്തി നേടുകയും 117 മരണം സ്ഥിരീകരിക്കുകയും ചെയ്തു.
രാജ്യത്ത് ഇതുവരെ 1,13,08,846 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,09,53,303 പേർ രോഗമുക്തി നേടി. നിലവിൽ 1,97,237 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കോവിഡ് ബാധയെ തുടർന്ന് ഇതിനോടകം 1,58,306 പേർക്കാണ് ജീവൻ നഷ്ടമായത്. 2,61,64,920 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്.
മാർച്ച് 11 വരെ 22,49,98,638 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 7,40,345 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു

