KSDLIVENEWS

Real news for everyone

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; കാസര്‍കോട്ട് നെല്ലിക്കുന്നിന് മൂന്നാം മുഴം മഞ്ചേശ്വരത്ത് എ.കെ.എം അഷ്‌റഫ്

SHARE THIS ON

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. കാസര്‍കോട്ട് എന്‍.എ നെല്ലിക്കുന്നിന് മൂന്നാംമൂഴം. മഞ്ചേശ്വരത്ത് യൂത്ത് ലീഗ് നേതാവ് എ.കെ.എം അഷ്‌റഫാണ് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ അബ്ദുസ്സമദ് സമദാനിയും ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.വി അബ്ദുല്‍ വഹാബും മത്സരിക്കും.
പട്ടികയില്‍ വനിതാ പ്രാതിനിധ്യവുമുണ്ട്. 1996ന് ശേഷം ഇതാദ്യമായി ഒരു വനിതാ സ്ഥാനാര്‍ഥി ലീഗ് പട്ടികയില്‍ ഇടംപിടിച്ചു. കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദ് മത്സരിക്കും.
27 സീറ്റുകളിലാണ് മുസ്ലിം ലീഗ് ഇത്തവണ മത്സരിക്കുന്നത്. മൂന്ന് തവണ എം.എല്‍.എമാരായി ഇരുന്നവര്‍ക്ക് ഇത്തവണ സീറ്റില്ല. എന്നാല്‍ പി.കെ കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ മുനീര്‍, കെഎന്‍എ ഖാദര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കി.

സ്ഥാനാര്‍ഥികള്‍

  1. മഞ്ചേശ്വരം : എ.കെ.എം. അഷ്‌റഫ്
  2. കാസര്‍കോട് : എന്‍.എ നെല്ലിക്കുന്ന്
  3. അഴീക്കോട് : കെ.എം ഷാജി
  4. കൂത്തുപറമ്പ് : പൊട്ടന്‍കണ്ടി അബ്ദുള്ള
  5. കുറ്റ്യാടി : പാറക്കല്‍ അബ്ദുള്ള
  6. കോഴിക്കോട് സൗത്ത് : അഡ്വ. നൂര്‍ബീന റഷീദ്
  7. കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ്സ്വതന്ത്രന്‍)
  8. തിരുവമ്പാടി : സി.പി. ചെറിയ മുഹമ്മദ്
  9. മലപ്പുറം : പി. ഉബൈദുല്ല
  10. വള്ളിക്കുന്ന് : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
  11. കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം
  12. ഏറനാട് : പി. കെ ബഷീര്‍
  13. മഞ്ചേരി : അഡ്വ. യു.എ. ലത്തീഫ്
  14. പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം
  15. താനൂര്‍ : പി.കെ. ഫിറോസ്
  16. കോട്ടക്കല്‍ : കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍
  17. മങ്കട : മഞ്ഞളാംകുഴി അലി
  18. വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി
  19. തിരൂര്‍ : കുറുക്കോളി മൊയ്തീന്‍
  20. ഗുരുവായൂര്‍ : അഡ്വ. കെ.എന്‍.എ. ഖാദര്‍
  21. തിരൂരങ്ങാടി : കെ.പി.എ. മജീദ്
  22. മണ്ണാര്‍ക്കാട് : അഡ്വ. എന്‍. ഷംസുദ്ദീന്‍
  23. കളമശ്ശേരി : അഡ്വ. വി.ഇ. ഗഫൂര്‍
  24. കൊടുവള്ളി : ഡോ. എം.കെ. മുനീര്‍
  25. കോങ്ങാട് : യു.സി. രാമന്‍
  26. പുനലൂര്‍/ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും
  27. പേരാമ്പ്ര : പിന്നീട് പ്രഖ്യാപിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!