KSDLIVENEWS

Real news for everyone

കോണ്‍ഗ്രസ് 91 സീറ്റുകളില്‍ മത്സരിക്കും; എംപിമാര്‍ മത്സരിക്കേണ്ടെന്ന് തീരുമാനം

SHARE THIS ON

ന്യൂഡൽഹി: കോൺഗ്രസ് 91 സീറ്റുകളിൽ മത്സരിക്കും. ഇതിൽ 81 സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. പത്തെണ്ണത്തിൽ തീരുമാനമെടുക്കാൻ ബാക്കിയുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. എംപിമാർ മത്സരിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ നടന്നകേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷമാണ് സീറ്റുകളുടെ കാര്യം നേതാക്കൾ പ്രഖ്യാപിച്ചത്. കോൺഗ്രസ് സ്ഥാനാർഥികളുടെ പേരുവിവരങ്ങൾ ഞായറാഴ്ച ഡെൽഹിയിൽ വെച്ച് പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. നേമം ഉൾപ്പെടെ 10 സീറ്റുകൾ സംബന്ധിച്ച് തീരുമാനം ഉണ്ടാകേണ്ടതുണ്ട്. അക്കാര്യത്തിൽക്കൂടി തീരുമാനം ഉണ്ടായശേഷം പട്ടിക പ്രഖ്യാപനം ഉണ്ടാകും.

മുസ്ലിം ലീഗിന് 27 സീറ്റുകൾ നൽകി. കേരള കോൺഗ്രസിന് 10 സീറ്റുകൾ നൽകും. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, ഇടുക്കി, കടുത്തുരുത്തി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കുട്ടനാട് തിരുവല്ല, തൃക്കരിപ്പൂർ എന്നിവയാണിത്.

ആർഎസ്പിക്ക് അഞ്ച് സീറ്റുകൾ- മട്ടന്നൂർ, ചവറ, കുന്നത്തൂർ, ഇരവിപുരം, ആറ്റിങ്ങൽ

എൻസിപിക്ക് രണ്ട് സീറ്റ്- എലത്തൂർ, പാല

ജനതാദൾ- മലമ്പുഴ

സിഎംപി- നെന്മാറ

കേരള കോൺഗ്രസ് ജേക്കബ്- പിറവം

ആർഎംപി- വടകരയിൽ രമ മത്സരിക്കുകയാണെങ്കിൽ യുഡിഎഫ് പിന്തുണയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!