KSDLIVENEWS

Real news for everyone

ബിജെപി സ്ഥാനാർത്ഥി പട്ടിക ; ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കില്ല

SHARE THIS ON

ദില്ലി: ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് സൂചന. ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് പരിഗണിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം എതിര്‍ത്തു. ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് സമിതിയിലും ശോഭ സുരേന്ദ്രന്റെ പേര് മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, കെ സുരേന്ദ്രനും വി മുരളീധരനും ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്തു. കഴക്കൂട്ടത്ത് കോണ്‍ഗ്രസ് വിട്ടുവരുന്ന പ്രമുഖനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കേണ്ടി വരുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിക്കുന്നത്.

കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാന ഘടകം നല്‍കിയ പട്ടിക ചില മാറ്റങ്ങളോടെ ഇന്നലെ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!