KSDLIVENEWS

Real news for everyone

വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി പരിശോധന; നഴ്‌സിങ് കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍

SHARE THIS ON

റാഞ്ചി: വിദ്യാർഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ് കോളേജ് ഡയറക്ടർ അറസ്റ്റിൽ. ജാർഖണ്ഡിലെ ഖുന്ദിയിൽ സന്നദ്ധ സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്സിങ് കോളേജിലെ ഡയറക്ടർ ബബ്ലു എന്ന പർവേസ് ആലത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പോലീസിന് റിപ്പോർട്ട് കൈമാറിയതിന് പിന്നാലെയാണ് ഖുന്ദി എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്.

കോളേജിന്റെ ഡയറക്ടറായ പർവേസ് ആലം ലൈംഗികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നാണ് വിദ്യാർഥിനികളുടെ പരാതി. സഹനശക്തി പരിശോധിക്കാനെന്ന പേരിൽ വിദ്യാർഥിനികളുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി പരിശോധിക്കുന്നതും പതിവായിരുന്നു. നിരവധി നഴ്സിങ് വിദ്യാർഥിനികളെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചു.

ഉപദ്രവം തുടർന്നതോടെ ചില വിദ്യാർഥികൾ പ്രദേശത്തെ സാമൂഹികപ്രവർത്തകയോടാണ് ആദ്യം പരാതി പറഞ്ഞത്. ഇവർ വിദ്യാർഥിനികളുടെ പരാതി ഗവർണർക്ക് കൈമാറുകയായിരുന്നു. തുടർന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. ഈ സംഘം അന്വേഷണം നടത്തി പോലീസിന് റിപ്പോർട്ട് കൈമാറിയതോടെയാണ് കോളേജ് ഡയറക്ടറെ അറസ്റ്റ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!