ഓക്സിജൻ ബദിയടുക്ക ക്ളീൻ കാമ്പയിൻ രണ്ടാം ഘട്ടം ബദിയടുക്ക ടൗൺ പരിസരവും പെരഡാല വളവും ശുചീകരിച്ചു.

ബദിയടുക്ക : കലാ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ സജീവ ഇടപെടലുകൾക്കായി ബദിയടുക്കയിലെ യുവജനങ്ങൾ രൂപം നൽകിയ ഓക്സിജൻ ബദിയടുക്കയുടെ ക്ളീൻ ബി. ടി. കെ കാമ്പയിൻ രണ്ടാം ഘട്ടം ബദിയടുക്ക ബസ്‌റ്റോപ്പ് പരിസരവും പെരഡാല വളവും ശുചീകരിച്ച് കൊണ്ട് മാതൃകയായി. ശഹദുദ്ധീൻ മാസ്റ്റർ, ഹമീദ് കെടഞ്ചി,ഷെരീഫ് കുളൂർ, സാദിക്ക് കറാമ, സിയാദ് പെരഡാല, ഹൈദർ കുടുപ്പംകുഴി, മുഹമ്മദ് അലി പെരഡാല, മൊയ്‌ദീൻ കുഞ്ഞി, ഹാരിസ് പെരഡാല, ഇർഷാദ് നാലപ്പാട്, ജുനൈദ് ബദിയടുക്ക, സാബിത് തുടങ്ങിയവർ നേതൃത്വം നൽകി.
മാലിന്യമുക്ത ബദിയടുക്ക എന്ന ലക്ഷ്യത്തിലേക്ക് ഓക്സിജൻ കൂട്ടായ്മയുടെ വിവിധ പരിപാടികളാണ് വരാനിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

