പ്രചാരണത്തിനു പാർട്ടി ഹെലികോപ്റ്റർ; കോന്നിയിലും മഞ്ചേശ്വരത്തും 2 ദിവസം വീതം

സംസ്ഥാന തല പ്രചാരണം, സ്ഥാനാർഥിയായ 2 മണ്ഡലങ്ങളിലെ പ്രചാരണം. പറപറക്കേണ്ടി വരും?
കോന്നിയിലും മഞ്ചേശ്വരത്തും 2 ദിവസം വീതം പ്രചാരണം നടത്തും. കോന്നിയിലെ പ്രചാരണത്തിനു ശേഷം മഞ്ചേശ്വരത്ത് എത്തും. അവിടെ 2 ദിവസം കഴിഞ്ഞ് വീണ്ടും കോന്നിയിലേക്കു മടങ്ങും. ഇതിനിടെ, മറ്റു മണ്ഡലങ്ങളിൽ പോകും. എല്ലാം മാനേജ് ചെയ്യും. പ്രചാരണത്തിനു പാർട്ടി ഹെലികോപ്റ്റർ ഏർപ്പെടുത്തിയിട്ടുണ്ട്. അല്ലാതെ ഓടിയെത്താൻ കഴിയില്ല.
പ്രഖ്യാപിച്ച സ്ഥാനാർഥി അക്കാര്യം അറിഞ്ഞില്ലെന്നു പറഞ്ഞ് ഒഴിവായല്ലോ?
മണിക്കുട്ടനു സ്ഥാനാർഥിയാകുമെന്നു നന്നായി അറിയാമായിരുന്നു. ഞാൻ തന്നെ നേരിട്ട് അദ്ദേഹത്തോടു സംസാരിച്ചതാണ്. ഇപ്പോൾ മാറ്റി പറയുന്നതു ബാഹ്യസമ്മർദം കൊണ്ടാണെന്നു സംശയിക്കുന്നു. തിരുവല്ലയിൽ അശോകൻ കുളനടയുടെ കാര്യത്തിൽ തീരുമാനം മാറ്റില്ല. അദ്ദേഹം തന്നെയാണു സ്ഥാനാർഥി.
ശോഭാ സുരേന്ദ്രൻ മത്സരിക്കുമോ?
മത്സരിക്കില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചത് ശോഭാ സുരേന്ദ്രനാണ്. അത് അവരുടെ വ്യക്തിപരമായ ചില അസൗകര്യങ്ങളുടെ പേരിലാണ്. മത്സരിക്കണമെന്നു നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
ഞാനും സംസാരിച്ചതാണ്. നമ്മൾ സ്ഥാനാർഥികളുടെ കാര്യത്തിൽ നിർദേശം മാത്രമേ നൽകാറുള്ളൂ. പട്ടിക അംഗീകരിക്കുന്നതും സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതും പാർട്ടി നേതൃത്വമാണ്. അവർ പറഞ്ഞാൽ ശോഭ മത്സരിക്കും.
ശോഭ സ്ഥാനാർഥിയായാൽ സുരേന്ദ്രൻ രാജിവയ്ക്കുമെന്നു പറഞ്ഞോ?
എന്റെ സമ്മർദത്തിനു വഴങ്ങാൻ നിൽക്കുകയാണോ പാർട്ടി? ഞാൻ പറയുന്നത് പാർട്ടി കേൾക്കുകയാണോ, പാർട്ടി പറയുന്നത് ഞാൻ അംഗീകരിക്കുകയാണോ? അങ്ങനെ ഞാൻ രാജി ഭീഷണി മുഴക്കിയിട്ടില്ല.
കോൺഗ്രസിൽ പിണങ്ങി നിൽക്കുന്ന നേതാക്കളെയെല്ലാം സമീപിച്ചിട്ടുണ്ടോ?
എല്ലാവരും ഇല്ല, ചിലരൊക്കെ വിളിച്ചിരുന്നു. പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അടൂർ സ്ഥാനാർഥി അങ്ങനെ വന്നതാണ്. മാവേലിക്കരയിലെ സ്ഥാനാർഥി സിപിഎമ്മിൽനിന്നു വന്നതാണ്.

